ഹോം › ദേശീയം

ജമ്മു കാശ്മീരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; പോളിംഗ് ബൂത്തിലേക്ക് 26 മണ്ഡലങ്ങൾ

By MJ Desk · 25 Sep 2024, 08:13 AM

ജമ്മു കാശ്മീരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്. ശ്രീനഗർ ജില്ല ഉൾപ്പെടുന്ന ലാൽ ചൗക്ക്, ഹസ്രത്ബാൽ, ഈദ് ഗാഹ് തുടങ്ങി 26 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 238 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല മത്സരിക്കുന്ന ഗാന്ധർബൽ മണ്ഡലത്തിലാണ് ശക്തമായ പോരാട്ടം നടക്കുന്നത് പാർട്ടി വിട്ട മുൻ എംഎൽഎ ഇഷ്ഫഖ് ജബ്ബാർ സ്വന്തം പാർട്ടിയുണ്ടാക്കി മത്സരിക്കുന്നത് ഒമറിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ബദ്ഗാമിലും കനത്ത മത്സരം നടക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയോട് പരാജയപ്പെട്ട ഒമർ അബ്ദുല്ലക്ക് ഇത്തവണ വിജയം അനിവാര്യമാണ് വൈഷ്‌ണോദേവിയാണ് ശക്തമായ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം. ബിജെപിക്കായി ബൽദേവ് രാജ് ശർമയും എൻ.സി-കോൺഗ്രസ് സഖ്യത്തിൽ നിന്ന് ദൂപീന്ദർ സിംഗുമാണ് മത്സരിക്കുന്നത്. സോപോറിൽ ഇന്ന് നടക്കുന്ന പൊതുറാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#assembly election#jammu kashmir

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›