ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരില് വീണ്ടും ഏറ്റുമുട്ടല്. സോപോറിലുണ്ടായ ഏറ്റുമുട്ടലില് സൈന്യം ഒരു ഭീകരനെ വധിച്ചു. ഇന്ന് പുലര്ച്ചെ 4 മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം വധിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. ജമ്മു
 

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം വധിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല.

ജമ്മു കശ്മീര്‍ പോലീസും 22 ആര്‍ആര്‍, സിആര്‍പിഎഫ് സേനകളും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. സോപോറോലെ റെബ്ബന്‍ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുള്ളതായി സുരക്ഷാ സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഏറ്റമുട്ടലുണ്ടായത്.

Read Also ഐശ്വര്യ റായിയുടെ മകള്‍ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു https://metrojournalonline.com/movies/2020/07/12/aaradhya-bachan-confirmed-covid.html

പരിശോധന നടത്തുന്നതിനിടെ മറഞ്ഞിരുന്ന ഭീകരര്‍ സുരക്ഷ സേനക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് സേന ഒരു ഭീകരനെ വധിച്ചത്. സംഘത്തിലുണ്ടായിരുന്ന രണ്ട് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.