ജമ്മു കശ്മീരിൽ വൻ ആയുധ ശേഖരം പിടിച്ചെടുത്ത് സുരക്ഷാ സേന

ജമ്മു കശ്മീരിൽ വൻ ആയുധ ശേഖരം പിടിച്ചെടുത്ത് സുരക്ഷാ സേന.പൂഞ്ചിലെ സുരാൻകോട്ടിലാണ് സംഭവം.പ്രദേശത്ത് രഹസ്യമായി ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒളിപ്പിച്ചുവെച്ച
 

ജമ്മു കശ്മീരിൽ വൻ ആയുധ ശേഖരം പിടിച്ചെടുത്ത് സുരക്ഷാ സേന.പൂഞ്ചിലെ സുരാൻകോട്ടിലാണ് സംഭവം.പ്രദേശത്ത് രഹസ്യമായി ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒളിപ്പിച്ചുവെച്ച ആയുധങ്ങൾ കണ്ടെത്തിയത്.

എ.കെ 56 തോക്കുകൾ, മാഗസീനുകൾ, പിസ്റ്റലുകൾ, വെടിയുണ്ടകൾ, ഗ്രനേഡുകൾ എന്നിവയാണ് കണ്ടെടുത്തത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.