ഏഴ് വർഷത്തെ പ്രണയം; പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
Dec 30, 2025, 15:08 IST
കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകൻ റെയ്ഹാൻ വദ്രയുടെ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. ദീർഘകാല സുഹൃത്ത് അവിവ ബായ്ഗയാണ് പ്രതിശ്രുത വധു. കഴിഞ്ഞ ഏഴ് വർഷമായി അവിവയുമായി പ്രണയത്തിലാണ് 25കാരനായ റെയ്ഹാൻ
ഡൽഹി സ്വദേശിയാണ് അവിവ. ഫോട്ടോഗ്രാഫറും പ്രൊഡ്യൂസറുമാണ് യുവതി. പത്താം വയസ് മുതൽ ഫോട്ടോഗ്രാഫിയിൽ താത്പര്യമുള്ള വിഷ്വൽ ആർട്ടിസ്റ്റാണ് റെയ്ഹാൻ. ഡെറാഡൂണിൽ സ്‌കൂൾ പഠനം പൂർത്തിയാക്കിയ റെയ്ഹാൻ ലണ്ടനിൽ നിന്നാണ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ പഠനം പൂർത്തിയാക്കിയത്
2021 മുതൽ റെയ്ഹാൻ ഫോട്ടോഗ്രാഫി എക്‌സിബിഷനുകൾ നടത്തിയിട്ടുണ്ട്. വന്യജീവി, നഗരം, കൊമേഴ്‌സ്യൽ ഫോട്ടോഗ്രഫി എന്നിവയാണ് റെയ്ഹാന്റെ പോർട്ട്‌ഫോളിയോയിലെ പ്രധാന വിഷയങ്ങൾ