ലൈംഗിക തൊഴിലാളികൾക്ക് പ്രതിമാസം അയ്യായിരം രൂപ വീതം ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികൾക്ക് താത്കാലിക ധനസഹായമായി അയ്യായിരം രൂപ തോറും നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലേക്ക് ധനസഹായം അനുവദിച്ചു കൊണ്ട്
 

മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികൾക്ക് താത്കാലിക ധനസഹായമായി അയ്യായിരം രൂപ തോറും നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലേക്ക് ധനസഹായം അനുവദിച്ചു കൊണ്ട് സർക്കാർ വ്യാഴാഴ്ച ഉത്തരവ് പുറത്തിറക്കി.

പദ്ധതിക്കായി 50 കോടി രൂപ നീക്കിവെച്ചതായി മന്ത്രി യശോമതി ഠാക്കൂർ അറിയിച്ചു. സ്‌കൂളിൽ പോകുന്ന കുട്ടികൾ ഉള്ളവർക്ക് അധിക ധനസഹായവും നൽകും. കൊവിഡ് കാലത്ത് ലൈംഗിക തൊഴിലാളികൾക്ക് സർക്കാർ സഹായം ലഭ്യമാക്കിയിരുന്നതായും ജീവിതവൃത്തിക്കായുള്ള അവകാശം ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടപടിയെടുത്തിരുന്നതായും മന്ത്രി അറിയിച്ചു

സ്‌കൂളിൽ പോകുന്ന കുട്ടികൾ ഉള്ള അമ്മമാർക്ക് 2500 രൂപ അധികമായി നൽകും. സംസ്ഥാനത്താകെ 31,000 ലൈംഗിക തൊഴിലാളികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.