ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു; തീയണക്കാനുള്ള ശ്രമം തുടരുന്നു
Sep 22, 2025, 14:38 IST
ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോകുകയായിരുന്ന കപ്പലിനാണ് പോർബന്തറിലെ സുഭാഷ് നഗർ പോർട്ടിൽ വെച്ച് തീപിടിച്ചത്. കപ്പലിലുള്ള ആളുകൾ സുരക്ഷിതരാണ്. തീയണക്കാനുള്ള ശ്രമം തുടരുന്നു
ജാംനഗർ ആസ്ഥാനമായുള്ള കപ്പൽ കമ്പനിയുടെ കപ്പലിനാണ് ഇന്ന് രാവിലെ തീപിടിച്ചത്. 950 ടൺ അരിയും 100 ടൺ പഞ്ചസാരയുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. തീപിടിച്ചതോടെ കപ്പൽ ഉൾക്കടലിലേക്ക് മാറ്റി. എൻജിൻ റൂമിന്റെ ഭാഗത്താണ് ആദ്യം തീ കണ്ടത്
കറുത്ത പുക പ്രദേശമാകെ നിറഞ്ഞിട്ടുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഫയർഫോഴ്‌സും തുറമുഖ അധികൃതരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്