കയ്യടിച്ചും വിളക്ക് കത്തിച്ചും കൊറോണയെ കീഴ്‌പ്പെടുത്താനാകില്ല; മോദിയെ വിമർശിച്ച് ശിവസേന

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലെ കേന്ദ്രസർക്കാരിന്റെ പാളിച്ചകളെ ചൂണ്ടിക്കാട്ടി ശിവസേന. മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലൂടെയാണ് വിമർശനം. പ്രധാനമന്ത്രിയുടെ പാത്രം കൊട്ടലും വിളക്ക് കത്തിക്കൽ ആഹ്വാനത്തെയുമാണ് ശിവസേന വിമർശിക്കുന്നത്. പ്രധാനമന്ത്രിയുടെ
 

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലെ കേന്ദ്രസർക്കാരിന്റെ പാളിച്ചകളെ ചൂണ്ടിക്കാട്ടി ശിവസേന. മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിലൂടെയാണ് വിമർശനം. പ്രധാനമന്ത്രിയുടെ പാത്രം കൊട്ടലും വിളക്ക് കത്തിക്കൽ ആഹ്വാനത്തെയുമാണ് ശിവസേന വിമർശിക്കുന്നത്.

പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ജനങ്ങൾ തെറ്റായി വ്യാഖ്യാനിക്കും. കയ്യടികളും പ്രകാശം പരത്തലും തുടർന്നാൽ ഈ യുദ്ധത്തിൽ നാം പരാജയപ്പെടും. ഇത്തരം ആഹ്വാനങ്ങളിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. അല്ലാത്തപക്ഷം ഇത്തരം ആഹ്വാനങ്ങളെല്ലാം ആഘോഷങ്ങളായി മാറുമെന്നും ശിവേസന ചൂണ്ടിക്കാട്ടുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ജനങ്ങളോട് അച്ചടക്കം പാലിക്കാനാണ് ആവശ്യപ്പെട്ടത്. പലകാര്യങ്ങളിലും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ അദ്ദേഹം എപ്പോഴും ജനങ്ങളുമായി സംവദിച്ചു. കൊറോണക്കെതിരായ പോരാട്ടത്തിൽ ഇത്തരമൊരു നേതാവിനെയാണ് വേണ്ടതെന്നും സാമ്‌ന ഓർമിപ്പിക്കുന്നു