ഹോം › ദേശീയം

ഇന്ത്യന്‍ സേനക്കെതിരായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച കാരവാന് കാരണം കാണിക്കല്‍ നോട്ടീസ്

By MJ News Desk · 18 Oct 2024, 05:57 PM

ന്യൂഡല്‍ഹി: ജമ്മുവിലെ പൂഞ്ചിലും രാജൗരിയിലും ഇന്ത്യന്‍ സേന സാധാരണക്കാരെ പീഡിപ്പിച്ച് കൊന്നൊടുക്കുന്നുണ്ടെന്ന റിപോര്‍ട്ട് പുറത്തുവിട്ട ദി കാരവന്‍ മാസികയോട് കാരണം കാണിക്കല്‍ കത്തയച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. സൈന്യത്തിനെ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രാലയം രംഗത്തെത്തി മാസങ്ങള്‍ക്ക് ശേഷമാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നടപടി. സ്‌ക്രീംസ് ഫ്രം ദി ആര്‍മി പോസ്റ്റ് എന്ന പരമ്പരയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ജമ്മുവിന്റെ പല ഭാഗങ്ങളില്‍ നിന്നുമായി 25 സാധാരണക്കാരെ പിടികൂടിയെന്നും ക്രൂരമായി ആക്രമിച്ചുവെന്നുമാണ് റിപോര്‍ട്ടില്‍ പറഞ്ഞത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#central govt#jammu#jammu kashmir#pci

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›