സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ ശ്യാമൾ ചക്രബർത്തി കൊവിഡ് ബാധിച്ച് മരിച്ചു
പശ്ചിമബംഗാളിലെ മുതിർന്ന സിപിഎം നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്യാമൾ ചക്രബർത്തി കൊവിഡ് ബാധിച്ച് മരിച്ചു. കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബംഗാളിൽ നിന്നുള്ള തൊഴിലാളി യൂനിയൻ നേതാവ്
Aug 6, 2020, 16:40 IST
പശ്ചിമബംഗാളിലെ മുതിർന്ന സിപിഎം നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്യാമൾ ചക്രബർത്തി കൊവിഡ് ബാധിച്ച് മരിച്ചു. കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബംഗാളിൽ നിന്നുള്ള തൊഴിലാളി യൂനിയൻ നേതാവ് കൂടിയായിരുന്നു ശ്യാമൾ ചക്രബർത്തി
രാജ്യത്തെ തൊഴിലാളി വർഗത്തിനും ഇടതുപ്രസ്ഥാനത്തിനും സുപ്രധാന ശബ്ദം നഷ്ടമായെന്ന് അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ച് സിപിഎം പറഞ്ഞു. ബംഗാളിലെ മുൻമന്ത്രി കൂടിയാണ് അദ്ദേഹം.