സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് രണ്ട് സൈനികർ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

സിയാച്ചിനിൽ സൈനിക ക്യാമ്പിലേക്ക് മഞ്ഞുമലയിടിഞ്ഞു വീണ് രണ്ട് സൈനികർ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ രക്ഷാസംഘം ഹെലികോപ്റ്ററിൽ പുറത്തെത്തിച്ചു. സമുദ്രനിരപ്പിൽ നിന്നും 18,000 അടി ഉയരത്തിലുള്ള
 

സിയാച്ചിനിൽ സൈനിക ക്യാമ്പിലേക്ക് മഞ്ഞുമലയിടിഞ്ഞു വീണ് രണ്ട് സൈനികർ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ രക്ഷാസംഘം ഹെലികോപ്റ്ററിൽ പുറത്തെത്തിച്ചു.

സമുദ്രനിരപ്പിൽ നിന്നും 18,000 അടി ഉയരത്തിലുള്ള തെക്കൻ സിയാച്ചിൻ മലനിരകളിലാണ് അപകടമുണ്ടായത്. എട്ടംഗ പട്രോളിംഗ് സംഘമാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസവും സിയാച്ചിനിൽ മഞ്ഞുമലയിടിഞ്ഞുവീണ് ആറ് സൈനികർ മരിച്ചിരുന്നു