‘സിദ്ദിഖ് കാപ്പനെ കോടതിയിലെത്തിച്ചത് ഭീകരനെപ്പോലെ’യെന്ന് അഭിഭാഷക, ഹാഥ്റസിൽ വൻസുരക്ഷ

ലക്നൗ: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ തീവ്രവാദിയായി ചിത്രീകരിക്കാൻ പൊലീസ് ശ്രമമെന്ന് അഭിഭാഷകയുടെ ആരോപണം. സിദ്ദിഖിനെ കോടതിയിലെത്തിച്ചത് ഭീകരനെ പോലെയാണെന്നും കാണാൻ അനുവദിച്ചില്ലെന്നും അഭിഭാഷക പ്രതിഭാസിംഗ് ആരോപിച്ചു.
 
ഹാഥ്റസിലേക്ക് പോകും വഴി അറസ്റ്റിലായ സിദ്ദിഖ് കാപ്പനെതിരെ യുപി പോലീസ് ഇന്നലെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. മതവിദ്വേഷം വളർത്തിയെന്നതുൾപ്പടെയുള്ള വകുപ്പുകളും പുതുതായി ചുമത്തിയിട്ടുണ്ട്. സിദ്ദിഖ് ഉൾപ്പടെയുള്ളവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

അതിനിടെ ഹാഥ്റസിലെ ക്രമസമാധാന പാലനത്തിനായി രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുകയാണ് യുപി സർക്കാർ.