ഹാഥ്റസ് പ്രതിഷേധങ്ങൾക്കെതിരെ നടപടിയുമായി യുപി പൊലീസ്; സിദ്ദിഖ് കാപ്പനെ കോടതിയിൽ ഹാജരാക്കും

ഹാഥ്റസ് ബലാത്സംഗക്കൊലപാതക കേസിൽ പ്രതിഷേധിച്ചവര്ക്കെതിരെ നടപടികൾ തുടര്ന്ന് ഉത്തര്പ്രദേശ് പൊലീസ്. സര്ക്കാരിനെതിരെ വലിയ ഗൂഢാലോചന നടന്നുവെന്ന് യുപി ഡിജിപി എച്ച്.സി. അവസ്തി ആരോപിച്ചു. സംസ്ഥാന സര്ക്കാരിനെ അപമാനിക്കാൻ
 

ഹാഥ്റസ് ബലാത്സംഗക്കൊലപാതക കേസിൽ പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടികൾ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പൊലീസ്. സര്‍ക്കാരിനെതിരെ വലിയ ഗൂഢാലോചന നടന്നുവെന്ന് യുപി ഡിജിപി എച്ച്.സി. അവസ്തി ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിനെ അപമാനിക്കാൻ ചിലര്‍ 50 ലക്ഷം രൂപ കുടുംബത്തിന് വാഗ്ദാനം ചെയ്തെന്നാണ് ഡിജിപിയുടെ ആരോപണം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കൂട്ടത്തിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഹാഥ്റസിൽ വലിയ തിരിച്ചടി നേരിട്ട ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരായ നടപടികൾ ശക്തമാക്കുകയാണ്. 21 കേസാണ് ഹാഥ്റസ് സംഭവത്തിൽ പ്രതിഷേധങ്ങളുടെ പേരിൽ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.