ഹോം › ദേശീയം

സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചില്ല; കസ്റ്റഡിയിൽ വേണം: സർക്കാർ സുപ്രീം കോടതിയിൽ

By News Desk · 20 Oct 2024, 09:31 AM

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച നടൻ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലിൽ പല കാര്യങ്ങളും മറന്നു പോയെന്നാണ് സിദ്ധിഖ് നൽകിയ ഉത്തരമെന്നും, പോലീസ് ആവശ്യപ്പെട്ട ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ പ്രതി തയ്യാറായില്ലെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ചരിത്രം സിദ്ദിഖിനെ നായകനായി വാഴ്ത്തുന്നതിന് മുമ്പ് കള്ളത്തരം പുറത്ത് കൊണ്ടുവരണമെന്നും സർക്കാർ പറഞ്ഞു. സിദ്ധിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയെ എതിർത്താണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ചതോടെ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ല. ഫലപ്രദമായ അന്വേഷണം നടക്കണമെങ്കിൽ സിദ്ധിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും, പ്രതി പുറത്ത് നിൽക്കുന്നതിനാൽ തെളിവുകൾ നശിപ്പിക്കാനും, സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും സർക്കാർ വ്യക്തമാക്കി പണം കൊണ്ടും പദവി കൊണ്ടും സ്വാധീനമുള്ള വ്യക്തിയാണ് സിദ്ധിഖ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒരു കുറ്റവാളിയെപ്പോലെ പ്രതി ഒളിവിൽ പോയി. സിദ്ധിഖിന്റെ ക്ഷണപ്രകാരമാണ് പരാതിക്കാരി തിരുവനന്തപുരത്ത് എത്തിയത്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് പരാതിക്കാരിയുടെ നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. കേസിന്റെ അന്വേഷണം പൂർത്തിയാകുന്നതുവരെ സിദ്ധിഖിനെ കസ്റ്റഡിയിൽ വേണമെന്നാണ് സ്റ്റാന്റിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടി പോലീസിനെ സമീപിച്ചത്. പരാതി നൽകാൻ 8 വർഷം വൈകിയത് എന്തുകൊണ്ടെന്ന ചോദ്യം ഉയർന്നിരുന്നു. അതിനാൽ, ഡോണാൾഡ്‌ ട്രംപിനെതിരെയും ഹോളിവുഡ് താരങ്ങൾക്കെതിരെയും ഇത്തരത്തിൽ വൈകി നൽകിയ പരാതികളും സർക്കാർ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അതേസമയം, സിദ്ധിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഒക്ടോബർ 22-ന് പരിഗണിക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›