സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹതയേറുന്നു: ബാൻഡ്‌മേറ്റും ഗായികയും അറസ്റ്റിൽ
Oct 3, 2025, 11:24 IST
ഗായകൻ സുബീൻ ഗാർഗ് മരിച്ചത് സ്‌കൂബ ഡൈവിംഗിനിടെയല്ലെന്നും കടലിൽ നീന്തുന്നതിനിടെയാണെന്നും റിപ്പോർട്ട്. സെന്റ് ജോൺസ് ദ്വീപിൽ കടലിൽ നീന്തുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നുവെന്ന് സിംഗപ്പൂർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മരണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അസം പോലീസ് അറസ്റ്റ് ചെയ്തു
സുബീൻ ഗാർഗിന്റെ ബാൻഡ്‌മേറ്റ് ശേഖർ ജ്യോതി ഗോസ്വാമി, ഗായിക അമൃത് പ്രവ മഹന്ത എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. സെപ്റ്റംബർ 19നാണ് സുബീൻ ഗാർഗ് സിംഗപ്പൂരിൽ മരിച്ചത്.
സുബീൻ ഗാർഗ് കടലിൽ നീന്തുമ്പോൾ ഗോസ്വാമിയും ഒപ്പമുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ മഹന്ത ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. ഇരുവരെയും ആറ് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.