{"vars":{"id": "89527:4990"}}

ഗായകൻ സുബീൻ ഗാർഗിന്റെ മരണം; സുഹൃത്ത് ശേഖർ ഗോസ്വാമിയെ അറസ്റ്റ് ചെയ്തു
 

 

അന്തരിച്ച പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സംഗീതജ്ഞനുമായ ശേഖർ ജ്യോതി ഗോസ്വാമി അറസ്റ്റിൽ. ശേഖർ ജ്യോതിയെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. സിങ്കപ്പൂരിൽ സുബീൻ കയറിയ യാത്രാബോട്ടിൽ ശേഖർ ജ്യോതിയും ഒപ്പമുണ്ടായിരുന്നു

അതേസമയം കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബർ 19ന് സിങ്കപ്പൂരിൽ വെച്ചുണ്ടായ സ്‌കൂബ ഡൈവിംഗ് അപകടത്തിലാണ് സുബീൻ ഗാർഗ് മരിച്ചത്. മരണത്തിൽ ദുരൂഹതയില്ലെന്ന് ഉറപ്പാക്കാൻ രണ്ട് തവണ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. എന്നാൽ പൊതുജനാവശ്യം പരിഗണിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്

അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സ്‌പെഷ്യൽ ഡിജിപി എംപി ഗുപ്തയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.