ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കും; തീരുമാനം നാളെയുണ്ടാകാൻ സാധ്യത

ന്യൂഡൽഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ കൂടി കേന്ദ്രസർക്കാർ സ്വകാര്യവത്കരിച്ചേക്കും. ഇത് സംബന്ധിച്ച നിര്ദ്ദേശം നാളെ മന്ത്രിസഭാ യോഗത്തില് വയ്ക്കുമെന്ന് വ്യോമയാന മന്ത്രി ഹര്ദീപ് സിങ് പുരി പറഞ്ഞു.
 

ന്യൂഡൽഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ കൂടി കേന്ദ്രസർക്കാർ സ്വകാര്യവത്കരിച്ചേക്കും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം നാളെ മന്ത്രിസഭാ യോഗത്തില്‍ വയ്ക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. അമൃത്സർ, ഇന്ദോർ, റാഞ്ചി, ട്രിച്ചി, ഭുവനേശ്വർ, റായ്പുർ എന്നീ വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിക്കുക. തീരുമാനം വന്നുകഴിഞ്ഞാൽ അതിനുള്ള നടപടികൾ ഈ വർഷം തന്നെ ആരംഭിക്കും.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള 12 വിമാനത്താവളങ്ങൾ കേന്ദ്രസർക്കാർ സ്വകാര്യവത്കരിച്ചിരുന്നു. ഇതിൽ ആദ്യഘട്ടത്തിൽ തിരുവനന്തപുരം, അഹമ്മദാബാദ്, മംഗലാപുരം, ലഖ്നൗ, ഗുവാഹട്ടി, ജെയ്പുർ എന്നീ വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിച്ചത്. അദാനി ഗ്രൂപ്പാണ് ഈ ആറ് വിമാനത്താവളങ്ങളും ഉയർന്ന തുക കൊടുത്ത് നടത്തിപ്പ് അവകാശം സ്വന്തമാക്കിയത്.

ഇതിൽ മൂന്നെണ്ണത്തിന്റെ കാര്യത്തിൽ എയർപോർട്ട് അതോറിറ്റിയുമായി അദാനി ഗ്രൂപ്പ് കരാർ ഒപ്പിട്ടുകഴിഞ്ഞു. മൂന്നെണ്ണത്തിന്റെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കരാർ യാഥാർഥ്യമായ വിമാത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പിന് കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്.