എസ് എൻ സി ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന് സിബിഐ സുപ്രീം കോടതിയിൽ

എസ് എൻ സി ലാവ്ലിനുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി വെക്കണമെന്ന് സിബിഐ. സുപ്രീം കോടതിയിൽ നൽകിയ കത്തിലാണ് സിബിഐ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട
 

എസ് എൻ സി ലാവ്‌ലിനുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി വെക്കണമെന്ന് സിബിഐ. സുപ്രീം കോടതിയിൽ നൽകിയ കത്തിലാണ് സിബിഐ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം

കേസിന്റെ വസ്തുതകൾ അടങ്ങിയ റിപ്പോർട്ട് നൽകാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് സമർപ്പിക്കാനാണ് സിബിഐ കൂടുതൽ സമയം തേടിയിരിക്കുന്നത്. നാളെയാണ് കേസ് പരിഗണിക്കാനിരുന്നത്.

ജസ്റ്റിസുമാരായ യുയു ലളിത്, ആർ സുഭാഷ് റെഡ്ഡി, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിബിഐ ആവശ്യം അംഗീകരിച്ചാൽ ദീപാവലിക്ക് അവധിക്ക് ശേഷം നവംബറിലേ ലാവ്‌ലിൻ കേസ് കോടതിയുടെ പരിഗണനയിലെത്തു.