വിവരങ്ങൾ ചോരുന്നു; നാവിക സേനയിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് നിരോധനം, സ്മാർട്ട് ഫോണുകൾക്കും നിയന്ത്രണം

ഇന്ത്യൻ നാവിക സേനയിൽ സാമൂഹ്യമാധ്യമങ്ങൾക്ക് നിരോധനം. ഇതുസംബന്ധിച്ച നിർദേശം ഉദ്യോഗസ്ഥർക്ക് നൽകിക്കഴിഞ്ഞു. ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകൾക്കാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. യുദ്ധക്കപ്പലുകൾ, നേവൽ ബേസുകൾ,
 

ഇന്ത്യൻ നാവിക സേനയിൽ സാമൂഹ്യമാധ്യമങ്ങൾക്ക് നിരോധനം. ഇതുസംബന്ധിച്ച നിർദേശം ഉദ്യോഗസ്ഥർക്ക് നൽകിക്കഴിഞ്ഞു. ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകൾക്കാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.

യുദ്ധക്കപ്പലുകൾ, നേവൽ ബേസുകൾ, ഡോക്ക് യാർഡ് എന്നിവിടങ്ങളിൽ സ്മാർട്ട് ഫോണുകളും നിരോധിച്ചിട്ടുണ്ട്. നാവികസേനയുടെ നിർണായക വിവരങ്ങൾ സാമുഹ്യ മാധ്യമങ്ങൾ വഴി ചോർന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.

നിർണായക വിവരങ്ങൾ പാക്കിസ്ഥാന് ചോർത്തിയ ഏഴ് നാവികസേനാ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് ഇവർ വിവരങ്ങൾ കൈമാറിയിരുന്നത്. ഇതിന് പിന്നാലെയാണ് നിരോധനമേർപ്പെടുത്തി ഉത്തരവിറക്കിയത്.