സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്രം

സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ഉദ്ദേശ്യമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. വ്യക്തികളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം
 

സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ഉദ്ദേശ്യമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. വ്യക്തികളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.

വ്യാജവാർത്തകളും സമൂഹ മാധ്യമങ്ങൾ വഴിയുള്ള അശ്ലീലദൃശ്യ പ്രചാരണവും തടയാൻ നടപടിയെടുത്തതായും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ലോക്‌സഭയെ അറിയിച്ചു. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇത് തടയാൻ നടപടിയെടുത്തു. സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാൻ പദ്ധതി നിർദേശമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

്‌