സൂര്യഗ്രഹണം കാണാൻ നിന്ന പ്രധാനമന്ത്രിയെ മേഘങ്ങൾ ചതിച്ചു; സഹായമായത് കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

നൂറ്റാണ്ടിലെ ദൃശ്യവിസ്മയമായ വലയ സൂര്യഗ്രഹണം വീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്റർ വഴിയാണ് ഇക്കാര്യം മോദി അറിയിച്ചത്. അതേസമയം വലയ സൂര്യഗ്രഹണം നേരിട്ട് കാണാനുള്ള ഭാഗ്യം പ്രധാനമന്ത്രിക്ക് ലഭിച്ചില്ല
 
എല്ലാ ഇന്ത്യക്കാരെ പോലെ ഞാനും വലയ സൂര്യഗ്രഹണത്തെ കുറിച്ച് ആവേശഭരിതനായിരുന്നു. നിർഭാഗ്യവശാൽ ആകാശം മേഘാവൃതമായിരുന്നു. സൂര്യനെ നേരിട്ട് കാണാൻ സാധിച്ചില്ല. എന്നാൽ സൂര്യഗ്രഹണത്തിന്റെ അൽപനേരത്തെ ദൃശ്യങ്ങൾ കോഴിക്കോട് നിന്നും മറ്റ് ഭാഗങ്ങളിൽ നിന്നും തത്സമയ സംപ്രേഷണത്തിലൂടെ കാണാനായി എന്ന് മോദി ട്വീറ്ററിൽ കുറിച്ചു