അമ്മയെ ഇരുമ്പ് വടി കൊണ്ട് മകൻ അടിച്ചു കൊന്നു; അമ്മക്ക് മോക്ഷം നൽകിയതാണെന്ന് യുവാവ്

നിത്യരോഗിയായ അമ്മയെ ഇരുമ്പ് വടി കൊണ്ട് മകൻ അടിച്ചു കൊന്നു. മഹാരാഷ്ട്ര പൽഘർ ജില്ലയിലാണ് സംഭവം. ജയ് പ്രകാശ് ദിബിയ എന്നയാളാണ് അമ്മ ചന്ദ്രവതിയെ അടിച്ചു കൊലപ്പെടുത്തിയത്.
 

നിത്യരോഗിയായ അമ്മയെ ഇരുമ്പ് വടി കൊണ്ട് മകൻ അടിച്ചു കൊന്നു. മഹാരാഷ്ട്ര പൽഘർ ജില്ലയിലാണ് സംഭവം. ജയ് പ്രകാശ് ദിബിയ എന്നയാളാണ് അമ്മ ചന്ദ്രവതിയെ അടിച്ചു കൊലപ്പെടുത്തിയത്.

ജയ്പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ വിട്ടുമാറാത്ത രോഗത്തിൽ മനം മടുത്താണ് ജയ്പ്രകാശ് കൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. അടുക്കളയിൽ നിൽക്കുകയായിരുന്ന ചന്ദ്രവതിയെ ജയ്പ്രകാശ് പിന്നിൽ നിന്നും അടിച്ചു വീഴ്ത്തുകയായിരുന്നു. ഇവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു

കൊല നടത്തിയത് താനാണെന്ന് ജയ്പ്രകാശ് പോലീസിനോട് സമ്മതിച്ചു. അമ്മക്ക് മോക്ഷം നൽകിയെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്