സോൻഭദ്ര കൂട്ടക്കൊല കേസിലെ സാക്ഷിയെ ഡിസിസി പ്രസിഡന്റാക്കി കോൺഗ്രസ്; തീരുമാനം പ്രിയങ്കയുടെ നിർദേശത്തെ തുടർന്ന്

സോൻഭദ്ര കൂട്ടക്കൊല കേസിലെ സാക്ഷി രാംരാജ് ഗോണ്ടിനെ സോൻഭദ്ര ജില്ലാ കമ്മിറ്റി അധ്യക്ഷനായി കോൺഗ്രസ് തെരഞ്ഞെടുത്തു. ഗോണ്ട ഗോത്രസമുദായത്തിൽപ്പെട്ടവരെ വെടിവെച്ചു കൊന്നതിനെതിരെ കേസ് നടത്തുന്നയാളാണ് രാംരാജ്. കേസിലെ
 

സോൻഭദ്ര കൂട്ടക്കൊല കേസിലെ സാക്ഷി രാംരാജ് ഗോണ്ടിനെ സോൻഭദ്ര ജില്ലാ കമ്മിറ്റി അധ്യക്ഷനായി കോൺഗ്രസ് തെരഞ്ഞെടുത്തു. ഗോണ്ട ഗോത്രസമുദായത്തിൽപ്പെട്ടവരെ വെടിവെച്ചു കൊന്നതിനെതിരെ കേസ് നടത്തുന്നയാളാണ് രാംരാജ്. കേസിലെ മുഖ്യസാക്ഷി കൂടിയാണ് 32കാരനായ രാംരാജ്.

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നിർദേശപ്രകാരമാണ് രാംരാജിനെ ഡിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തത്. ജൂലൈ 17ലെ കൂട്ടക്കൊലക്ക് ശേഷമാണ് രാംരാജ് രാഷ്ട്രീയത്തിൽ സജീവമായത്. പ്രിയങ്ക ഗാന്ധി സോൻഭദ്ര സന്ദർശിച്ചപ്പോഴും രാംരാജ് ഒപ്പമുണ്ടായിരുന്നു.

സംസ്ഥാനത്ത് പുതിയ പ്രസിഡന്റിനെ നിയമിച്ച ശേഷമാണ് 51 ജില്ലകളിലെയും നഗരങ്ങളിലെയും പുതിയ അധ്യക്ഷൻമാരെ കോൺഗ്രസ് നിയമിച്ചത്.