ലോക്ക് ഡൗൺ കുരുക്കിൽപ്പെട്ടവർക്ക് കൈത്താങ്ങായി ദാദ; 50 ലക്ഷം രൂപയുടെ അരി നൽകും

രാജ്യത്ത് 21 ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജീവിതം വഴിമുട്ടിയവർക്ക് സഹായവുമായി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. സുരക്ഷ മുൻനിർത്തി സർക്കാർ സ്കൂളിലും മറ്റും പാർപ്പിച്ചിരിക്കുന്നവർക്ക് 50
 

രാജ്യത്ത് 21 ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജീവിതം വഴിമുട്ടിയവർക്ക് സഹായവുമായി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. സുരക്ഷ മുൻനിർത്തി സർക്കാർ സ്‌കൂളിലും മറ്റും പാർപ്പിച്ചിരിക്കുന്നവർക്ക് 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്യാനൊരുങ്ങുകയാണ് സൗരവ് ഗാംഗുലി

കൊൽക്കത്ത ലാൽ ബാബ റൈസ് കമ്പനിയുമായി സഹകരിച്ചാണ് സഹായം വിതരണം ചെയ്യുക. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസ്താവനയിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. 21 ദിവസത്തേക്ക് ജനങ്ങൾ പുറത്തേക്കിറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം