ജൂൺ 30 വരെയുള്ള എല്ലാ ടിക്കറ്റുകളും റെയിൽവേ റദ്ദാക്കി; സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും

രാജ്യത്ത് ജൂൺ 30 വരെയുള്ള എല്ലാ ടിക്കറ്റുകളും റെയിൽവേ റദ്ദാക്കി. ടിക്കറ്റ് ചാർജ് തിരികെ നൽകുമെന്നും റെയിൽവേ അറിയിച്ചു. അതേസമയം ഇതര സംസ്ഥാന തൊഴിലാളികൾക്കും ലോക്ക് ഡൗണിനെ
 

രാജ്യത്ത് ജൂൺ 30 വരെയുള്ള എല്ലാ ടിക്കറ്റുകളും റെയിൽവേ റദ്ദാക്കി. ടിക്കറ്റ് ചാർജ് തിരികെ നൽകുമെന്നും റെയിൽവേ അറിയിച്ചു. അതേസമയം ഇതര സംസ്ഥാന തൊഴിലാളികൾക്കും ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിക്കിടന്നവർക്കുമുള്ള സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് തുടരും

മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് 17ന് ശേഷം എക്‌സ്പ്രസ്, ശതാബ്ദി ട്രെയിനുകൾ സർവീസ് നടത്താൻ റെയിൽവേ ആലോചിക്കുന്നതായി രാവിലെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത് പ്രത്യേക ട്രെയിനായിട്ടാകും സർവീസുകൾ ഷെഡ്യൂൾ ചെയ്യുക. തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളെ ബന്ധിപ്പിച്ചാണ് പ്രത്യേക സർവീസുകൾ ഉണ്ടാകുക

ഡൽഹിയിൽ നിന്നുള്ള ആദ്യ സ്‌പെഷ്യൽ ട്രെയിൻ ഇന്ന് കേരളത്തിലെത്തുന്നുണ്ട്. കേരളത്തിൽ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. നാളെ പുലർച്ചെ അഞ്ചരയോടെ ട്രെയിൻ തിരുവനന്തപുരത്ത് എത്തും.

റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ആരോഗ്യ പരിശോധന കർശനമാക്കിയിട്ടുണ്ട്. പരിശോധന നടത്തിയ ശേഷം മാത്രമേ ഇവരെ പുറത്തുവിടു. തിരുവനന്തപുരത്ത് നിന്നും ട്രെയിൻ നാളെ യാത്ര തിരിക്കും.