ഹോം › ദേശീയം

എസ്എസ്എൽവി-ഡി 3 വിക്ഷേപണം വിജയകരം; ഇഒഎസ് 08നെ ബഹിരാകാശത്ത് എത്തിച്ചു

By MJ Desk · 16 Aug 2024, 11:13 AM

എസ്എസ്എൽവി ഡി 3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് എസ്എസ്എൽവി ഡി 3 വിക്ഷേപിച്ചത്. ഭൗമനീരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ് 08നെ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചു. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആർഒ അറിയിച്ചു ഇതോടെ ഇഒഎസ് 08 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ ഐഎസ്ആർഒക്ക് സാധിച്ചു. ഇൻഫ്രാറെഡ് ചിത്രങ്ങളെടുക്കാൻ കഴിവുള്ള ചെറിയ ഉപഗ്രഹമായ ഇഒഎസ് 08നെ ഐഎസ്ആർഒ ഏറ്റവും കുഞ്ഞൻ വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിച്ചത് ഏകദേശം 13 മിനിറ്റ് സമയം കൊണ്ട് വിക്ഷേപണം പൂർത്തിയായി. കാലാവസ്ഥാ നിരീക്ഷണത്തിനും ദുരന്തനിവാരണത്തിനും ഇഒഎസ് 08ന് വിവരങ്ങൾ നൽകാൻ കഴിയും. പകൽ, രാത്രി വ്യത്യാസമില്ലാതെ ഇഒഎസ് 08 പകർത്തുന്ന ഇൻഫ്രാറെഡ് ചിത്രങ്ങൾ ഭൗമനീരീക്ഷണത്തിന് സഹായകമാകുമെന്നാണ് പ്രതീക്ഷ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#sslv d3

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›