{"vars":{"id": "89527:4990"}}

വിജയ് തരംഗത്തിൽ സ്റ്റാലിൻ തോറ്റു; സൈലന്‍റ് കില്ലറായി വി.എസ്. ബാബു

 

ചെന്നൈ: വിജയ് തരംഗത്തിൽ അടിപതറി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കൊളത്തൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം പാർട്ടി സ്ഥാനാർഥി വി.എസ്. ബാബുവിനോടാണ് 7700 വോട്ടുകൾക്ക് സ്റ്റാലിൻ തോറ്റത്. 2021ൽ 70,384 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്റ്റാലിൻ കൊളത്തൂരിൽ നിന്ന് വിജയിച്ചിരുന്നത്.

ഡിഎംകെ, അണ്ണാ ഡിഎംകെ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന വി.എസ്. ബാബു 2006 മുത‌ൽ 2011 വരെ പുരസവൽകം എംഎൽഎ ആയിരുന്നു. 2011ൽ ഡിഎംകെ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ ടിവികെ ജോയിന്‍റ് സെക്രട്ടറിയാണ് വി.എസ്. ബാബു.

107 സീറ്റുകളിലാണ് ടിവികെ ലീഡ് ചെയ്യുന്നത്. അണ്ണാ എഡിഎംകെ 47 സീറ്റുകളിലും ഡിഎംകെ 35 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.