മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കുറ്റവാളിയുടെ മരണവാറണ്ട് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ഗുജറാത്തിൽ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ മരണ വാറണ്ട് സുപ്രീം കോടതി സ്റ്റേ ചെയ്തു. 22കാരൻ അനിൽ യാദവിന്റെ മരണ വാറണ്ടാണ് കോടതി
 

ഗുജറാത്തിൽ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ മരണ വാറണ്ട് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. 22കാരൻ അനിൽ യാദവിന്റെ മരണ വാറണ്ടാണ് കോടതി സ്‌റ്റേ ചെയ്തത്

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടങ്ങിയ മൂന്നംഗ ബഞ്ചിന്റേതാണ് നടപടി. വധശിക്ഷ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകാനുള്ള സാവകാശം കുറ്റവാളിക്ക് നൽകാത്തത് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ

33 ദിവസത്തെ സാവകാശം മാത്രമാണ് തനിക്ക് അനുവദിച്ചിട്ടുണ്ടെന്ന് അനിൽ യാദവ് വാദിച്ചു. സൂറത്തിലെ പോക്‌സോ കോടതിയാണ് അനിൽ യാദവിന് വധശിക്ഷ വിധിച്ചത്.