{"vars":{"id": "89527:4990"}}

ലക്‌നൗ-പട്‌ന വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ജനൽ ചില്ലുകൾ തകർന്നു

 
ലക്‌നൗ-പട്‌ന വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. വാരണാസിയിൽ വെച്ചാണ് സംഭവം. ബുധനാഴ്ച രാത്രി പ്രതികൾ ട്രെയിനിന്റെ സി 5ന്റെ ജനൽ ചില്ല് കല്ലെറിഞ്ഞ് തകർത്തതായി റെയിൽവേ അറിയിച്ചു. 22346 നമ്പർ വന്ദേഭാരത് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത് ബനാറസിനും കാശിക്കും ഇടയിൽ വെച്ചാണ് കല്ലേറുണ്ടായത്. ആർപിഎഫ് സംഭവസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാനായിട്ടില്ല. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് റെയിൽവേ അറിയിച്ചു വന്ദേഭാരതിന് നേരെ കല്ലേറ് പതിവായിരിക്കുകയാണ്. ജൂലൈയിൽ ഗോരഖ്പൂരിൽ നിന്ന് ലക്‌നൗവിലേക്ക് പോകുകയായിരുന്ന വന്ദേഭാരതിന്റെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തിരുന്നു. നേരത്തെ ഗുജറാത്ത്, കേരളം, ആന്ധ്ര, കർണാടക, തമിഴ്‌നാട്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്.