ബിഹാർ ഉപമുഖ്യമന്ത്രിയ്ക്ക് നേരെ കല്ലേറ്; ഗുണ്ടകളുടെ നെഞ്ചിൽ ബുൾഡോസർ കയറ്റുമെന്ന് വിജയ് സിൻഹ
Nov 6, 2025, 17:03 IST
ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഉപമുഖ്യമന്ത്രി വിജയ് സിൻഹയുടെ വാഹനവ്യൂഹത്തിന് നേർക്ക് ആക്രമണം. വിജയ് സിൻഹക്ക് നേരെ കല്ലുകളും മറ്റും എറിഞ്ഞതായാണ് റിപ്പോർട്ട്. സിൻഹയുടെ മണ്ഡലമായ ലഖിസരായിലായിരുന്നു ആക്രമണം
വാഹനവ്യൂഹം തടഞ്ഞ ഒരുസംഘമാളുകൾ മുദ്രവാക്യം വിളിക്കുകയും ചെരിപ്പുകളും കല്ലുകളും എടുത്തെറിയുകയുമായിരുന്നു. ഖൊരിയാരി ഗ്രാമത്തിലേക്ക് ഉപമുഖ്യമന്ത്രി പ്രവേശിക്കുന്നതിനിടെയാണ് സംഭവം. ആർജെഡി ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് സിൻഹ ആരോപിച്ചു
എൻഡിഎ വീണ്ടും അധികാരത്തിൽ വരികയാണ്. അതുകൊണ്ട് ഇവരുടെ നെഞ്ചത്ത് ബുൾഡോസർ കയറും. ഗുണ്ടകൾ എന്നെ ഗ്രാമം സന്ദർശിക്കാൻ അനുവദിക്കുന്നില്ല. അവരുടെ ഗുണ്ടായിസം വിജയിക്കില്ലെന്നും സിൻഹ പ്രതികരിച്ചു.