{"vars":{"id": "89527:4990"}}

പാക്കിസ്ഥാനെ പിന്തുണക്കുന്നത് അവസാനിപ്പിക്കണം; പോളണ്ടിന് മുന്നറിയിപ്പുമായി ഇന്ത്യ
 

 

റഷ്യയുമായി വ്യാപാര ബന്ധം തുടർന്നുവെന്ന കാരണത്താൽ ഇന്ത്യയെ ലക്ഷ്യം വെക്കരുതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പോളണ്ടിനെതിരെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ മുന്നറിയിപ്പ്. പാക്കിസ്ഥാനെ പിന്തുണക്കുന്നത് പോളണ്ട് നിർത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു

പോളണ്ടിനോട് വിഷയത്തിൽ ശക്തമായ ആശങ്കകൾ ജയശങ്കർ ഉന്നയിച്ചു. അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് നേരിട്ടോ അല്ലാതെയോ പിന്തുണ നൽകുന്നതിനെതിരെയും ജയശങ്കർ മുന്നറിയിപ്പ് നൽകി. പോളിഷ് ഉപപ്രധാനമന്ത്രി റാഡോസ്ലാവ് സിക്കോർസ്‌കിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഇന്ത്യയുടെ ആശങ്കകൾ ഉന്നയിച്ചത്

ഇന്ത്യ-പോളണ്ട് രാജ്യങ്ങൾ തമ്മിൽ തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും താത്പര്യം പ്രകടിപ്പിച്ചു. 2024ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോളണ്ട് സന്ദർശന സമയത്താണ് തന്ത്രപരമായ പങ്കാളിത്തത്തിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായത്.