കോവിഡ് കേസുകളിൽ വർധനവ്; രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ദർ

രാജ്യത്ത് കോവിഡ് കേസുകൾ വര്ദ്ധിക്കുന്ന സാഹചര്യത്തില് കര്ശന നിയന്ത്രണങ്ങള് ഏര്പ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ദർ.വെര്ച്വല് മീറ്റിങ്ങില് എയിംസ് ഡയറക്ടര് ഡോ. രണ്ദീപ് ഗുലേറിയ, മെഡന്റ ചെയര്മാന് ഡോ. നരേഷ്
 

രാജ്യത്ത് കോവിഡ് കേസുകൾ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ദർ.വെര്‍ച്വല്‍ മീറ്റിങ്ങില്‍ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ, മെഡന്റ ചെയര്‍മാന്‍ ഡോ. നരേഷ് ട്രഹാന്‍, എയിംസ് മെഡിസിന്‍ എച്ച്‌ഒഡിയും പ്രൊഫസറുമായ ഡോ. നവീത് വിഗ്, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ ഡോ. സുനില്‍ കുമാര്‍ എന്നിവരാണ് യോഗം ചേര്‍ന്നത്.

മുംബൈയില്‍ മാര്‍ച്ച്‌ 30 ന് ശേഷം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുകൊണ്ട് കോവിഡ് വ്യാപനത്തില്‍ വലിയ കുറവാണുണ്ടായതെന്നും അതിനാല്‍ കോവിഡിനെ നേരിടാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.