{"vars":{"id": "89527:4990"}}

മണിപ്പൂരിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.2 തീവ്രത

 

മണിപ്പൂരിൽ വീണ്ടും ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പ്രകാരം, 5.2 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ മണിപ്പൂരിലെ കാംജോങ്ങിലാണ് ഭൂചലനമുണ്ടായത്.

ഉപരിതലത്തിൽ നിന്ന് 62 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. എന്നാൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ല.