ഹോം › ദേശീയം

കടലിൽ കാറ്റ് ശക്തം: അർജുനായുള്ള തെരച്ചിലിന് ഷിരൂരിലേക്ക് ഡ്രഡ്ജർ എത്തുന്നത് വൈകുന്നു

By MJ Desk · 18 Sep 2024, 10:54 AM

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി തെരച്ചിൽ നടത്താനുള്ള ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തിക്കാൻ വൈകും. കടലിൽ കാറ്റ് ശക്തമായതിനാൽ ടഗ് ബോട്ട് വേഗത കുറച്ചാണ് സഞ്ചരിക്കുന്നത്. ഗോവയിൽ നിന്നാണ് ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ പുറപ്പെട്ടത് ഡ്രഡ്ജർ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തുകൊണ്ടാകും തെരച്ചിൽ പുനരാരംഭിക്കുക. ഇന്ന് ഉച്ചയോടെയോ വൈകിട്ടോടെയോ മാത്രമേ ബോട്ട് കാർവാർ തീരത്ത് എത്തിക്കാനാകൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ ടഗ് ബോട്ട് എപ്പോൾ ഷിരൂരിലേക്ക് കൊണ്ടുപോകുമെന്ന കാര്യത്തിൽ തീരുമാനമുണ്ടാകും യോഗത്തിൽ തെരച്ചിൽ എപ്പോൾ തുടങ്ങാനാകുമെന്ന കാര്യവും തീരുമാനിക്കും. നാവികസേനയുടെയും ഈശ്വർ മാൽപെ അടക്കമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുന്നതിലും തീരുമാനമുണ്ടാകും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arjun rescue misson#shiroor

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›