അമൃത എൻജിനീയറിംഗ് കോളജിൽ വിദ്യാർഥി ആറാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു; അധികൃതരുടെ മാനസിക പീഡനമെന്ന് ആരോപണം

കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്ന് ബംഗളൂരു അമൃത എൻജിനീയറിംഗ് കോളജിലെ വിദ്യാർഥി കോളജ് ബിൽഡിംഗിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. ശ്രീഹർഷയാണ് മരിച്ച വിദ്യാർഥി. കോളജ്
 

കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്ന് ബംഗളൂരു അമൃത എൻജിനീയറിംഗ് കോളജിലെ വിദ്യാർഥി കോളജ് ബിൽഡിംഗിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. ശ്രീഹർഷയാണ് മരിച്ച വിദ്യാർഥി. കോളജ് കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നുമാണ് ശ്രീഹർഷ ചാടി മരിച്ചത്.

ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരെയും മോശം കുടിവെള്ളത്തിനെതിരെയും സമരം ചെയ്തതിന് ശ്രീഹർഷയെ കോളജ് അധികൃതർ പുറത്താക്കിയിരുന്നു. കൂടാതെ ക്യാമ്പസ് ഇന്റർവ്യൂ വഴി ശ്രീഹർഷക്ക് ലഭിച്ച ജോലിയുടെ ഓഫർ ലെറ്റർ കോളജ് അധികൃതർ ശ്രീഹർഷയുടെ മുന്നിൽ വെച്ച് നശിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് വിദ്യാർഥി മനംനൊന്ത് ആത്മഹത്യ ചെയ്തത്.

മോശം ഭക്ഷണത്തിനെതിരെ പ്രതിഷേധിച്ച 15 വിദ്യാർഥികളെ അമൃത കോളജ് മാനേജ്‌മെന്റ് പുറത്താക്കുകയും 45 പേരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഹർഷയുടെ മരണത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ സമരം നടത്തുകയാണ്. എസ് എഫ് ഐ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്