ഹോം › ദേശീയം

വിചിത്ര രോഗം; മൂന്ന് ഗ്രാമങ്ങളില്‍ എല്ലാവരുടെയും മുടി കൊഴിഞ്ഞു

By MJ News Desk · 08 Jan 2025, 10:02 PM

സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും മുടി പെട്ടെന്ന് കൊഴിഞ്ഞു പോകുന്ന രോഗം പടരുന്നു. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലാണ് മുടികൊഴിച്ചില്‍ വ്യാപകമായത്. മുടിയൊന്ന് വലിച്ചാല്‍ കൈകളില്‍ മുടി വേരോടെ വരുന്ന കാഴ്ച ജനങ്ങളില്‍ ഭീതിയുണ്ടാക്കുകയാണ്. കുറഞ്ഞ ദിവസം കൊണ്ട് നൂറോളം പേരുടെ മുടി പൂര്‍ണമായും നഷ്ടപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. പെട്ടെന്നുള്ള മുടികൊഴിച്ചിലിന് ഏതെങ്കിലും രോഗമോ മറ്റേതെങ്കിലും കാരണമോ കാരണമാണെങ്കില്‍ അത് ഒരു രഹസ്യമായി തുടരുന്നു. സംഭവങ്ങള്‍ പുറത്തുവന്നതോടെ ജില്ലയാകെ ആശങ്കയും പരിഭ്രാന്തിയും നിറഞ്ഞു. പെട്ടെന്ന് മുടികൊഴിച്ചില്‍ നേരിടുന്ന നിരവധി പേരുടെ നിരന്തരമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന്, ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബോണ്ട്ഗാവ്, കല്‍വാഡ്, ഹിന്‍ഗ്‌ന വില്ലേജുകളില്‍ എത്തി പരിശോധന നടത്തുകയും ഈ പ്രതിഭാസത്തിന്റെ കാരണം കണ്ടെത്തുന്നതിന് രോഗികളെ പരിശോധിക്കുകയും ചെയ്തു. ബയോപ്‌സിയടക്കമുള്ള പരിശോധന നടത്താനൊരുങ്ങുകയാണ് ആരോഗ്യ വിദഗ്ധര്‍.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#hair#hair losess#maharashtra#panic

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›