ഇവിഎമ്മിൽ കൃത്രിമം നടത്താനാകില്ല, ബാലറ്റ് പേപ്പറിലേക്ക് മടങ്ങില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ഇ വി എമ്മിനെതിരായ പരാതികൾ തള്ളിക്കളഞ്ഞ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോകില്ലെന്നും ഇ വി എമ്മിൽ കൃത്രിമം നടത്താനാകില്ലെന്നും സുനിൽ അറോറ
 

ഇ വി എമ്മിനെതിരായ പരാതികൾ തള്ളിക്കളഞ്ഞ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോകില്ലെന്നും ഇ വി എമ്മിൽ കൃത്രിമം നടത്താനാകില്ലെന്നും സുനിൽ അറോറ പറഞ്ഞു

ഇവിഎം സ്വതന്ത്രമായി നിലനിൽക്കുന്നവയാണ്. എന്നാൽ ഇടയ്ക്ക് പ്രശ്‌നങ്ങളുണ്ടാകും. പക്ഷേ പൂർണമായ അട്ടിമറി സാധ്യമല്ല. സുപ്രീം കോടതിയടക്കം വിവിധ കോടതികൾ വോട്ട് ചെയ്യുന്നതിന് ഇലക്ട്രോണിക് യന്ത്രങ്ങളെ ഉപയോഗിക്കുന്നതിനെ അംഗീകരിച്ചിട്ടുണ്ടെന്നും സുനിൽ അറോറ പറഞ്ഞു

ജർമനി, നെതർലാൻഡ്, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ അക്കാര്യത്തിൽ ആലോചനയില്ലെന്ന് സുനിൽ അറോറ വ്യക്തമാക്കി.