വിക്ടോറിയ ഗൗരിക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി; ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
 

 

ബിജെപി മഹിളാ മോർച്ച നേതാവ് കൂടിയായ അഭിഭാഷക എൽ. സി വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി കേന്ദ്രസർക്കാർ നിയമിച്ചതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഗൗരിയുടെ ജഡ്ജി നിയമനം റദ്ദാക്കി ഉത്തരവ് ഇറക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഈ ഘട്ടത്തിൽ റദ്ദാക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും. പുനഃപരിശോധിക്കാൻ കൊളീജിയത്തോട് ആവശ്യപ്പെടുന്നത് അസാധാരണമാണെന്നും സുപ്രീം കോടതി പറഞ്ഞു

വിക്ടോറിയ ഗൗരിയുടെ രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ചോ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് നടത്തിയ വിവാദ പ്രസ്താവനകളെ കുറിച്ചോ കൊളീജിയത്തിന് അറിവില്ലായിരുന്നുവെന്ന് കരുതാനാകില്ല. ജഡ്ജിയാകാൻ അനുയോജ്യയോ എന്ന് കോടതിക്ക് പരിശോധിക്കാൻ മാത്രമേ സാധിക്കൂ. 

സുപ്രീം കോടതിയിൽ വാദം കേൾക്കുന്നതിനിടെ വിക്ടോറിയ ഗൗരി അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തരയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ നടന്ന ചടങ്ങിലാണ് വിക്ടോറിയ ചുമതലയേറ്റത്. ന്യൂനപക്ഷ വിരുദ്ധ പരാമർശം നടത്തി വിവാദം സൃഷ്ടിച്ചയാളാണ് വിക്ടോറിയ ഗൗരി.