ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തു; തമിഴ്‌നാട്ടിൽ മദ്യവിൽപ്പന നടത്താൻ സുപ്രീം കോടതിയുടെ അനുമതി

തമിഴ്നാട്ടിൽ മദ്യവിൽപ്പന നടത്താൻ സുപ്രീം കോടതിയുടെ അനുമതി. മദ്യവിൽപ്പന തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഓൺലൈൻ ഉൾപ്പെടെ ഏത് രീതിയിലും സർക്കാരിന്
 

തമിഴ്‌നാട്ടിൽ മദ്യവിൽപ്പന നടത്താൻ സുപ്രീം കോടതിയുടെ അനുമതി. മദ്യവിൽപ്പന തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഓൺലൈൻ ഉൾപ്പെടെ ഏത് രീതിയിലും സർക്കാരിന് മദ്യം വിൽക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി

സർക്കാർ ഉടമസ്ഥതയിലുള്ള ടാസ്മാക്കുകൾ വഴി മദ്യം വിൽക്കാനുള്ള സർക്കാരിന്റെ തീരുമാനമാണ് ഹൈക്കോടതി തടഞ്ഞത്. സാമൂഹിക അകലം പാലിക്കാത്തതിനാൽ ഓൺലൈൻ വഴി മദ്യം വിൽക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു

എന്നാൽ സുപ്രീം കോടതി ടാസ്മാക്കുകൾ തുറക്കാനുള്ള അനുമതി നൽകുകയായിരുന്നു. ഇതോടൊപ്പം ഓൺലൈൻ ഉൾപ്പെടെ ഏത് രീതിയിലും മദ്യം വിൽക്കാമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും കോടതി ഉത്തരവിലുണ്ട്.