ഹോം › ദേശീയം

മസ്ജിദുകളിലെ സർവേ നടപടികൾ വിലക്കി സുപ്രീം കോടതി; പുതിയ ഹർജികളും അനുവദിക്കില്ല

By MJ Desk · 12 Dec 2024, 05:10 PM

ആരാധനാലയങ്ങൾക്ക് മേലുള്ള അവകാശവാദങ്ങൾക്ക് തടയിട്ട് സുപ്രീം കോടതി. മസ്ജിദുകളിലെ സർവേ നടപടികൾ കോടതി വിലക്കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ആരാധനാലയ നിയമവും മസ്ജിദ് സർവേകളുമായി ബന്ധപ്പെട്ട് നാല് ആഴ്ചക്കുള്ളിൽ മറുപടി സത്യവാങ്മൂലം നൽകണമെന്ന് കോടതി നിർദേശിച്ചു ഗ്യാൻവാപി, മഥുര ഷാഹി ഈദ്ഗാഹ്, സംഭൽ മസ്ജിദ് കേസുകളിൽ ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കരുതെന്നും കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവും വിലക്കിയിട്ടുണ്ട്. പത്ത് ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ച് നിലവിൽ 18 ഹർജികൾ വിവിധ കോടതികളിലുണ്ട് ഇനിയും ഹർജികൾ അനുവദിക്കില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. നിലവിൽ കോടതികളിലുള്ള കേസുകളിലും തുടർ നടപടി തടഞ്ഞു. കേന്ദ്രത്തോട് രേഖാമൂലം മറുപടി നൽകാനാണ് നിർദേശം

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#supreme court

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›