സുപ്രീം കോടതി നിർദേശത്തിനും പുല്ലുവില; പഞ്ചാബിൽ പാടങ്ങളിൽ തീയിട്ട 84 കർഷകർ അറസ്റ്റിൽ

സുപ്രീം കോടതി നിർദേശം മറികടന്നും പഞ്ചാബിലെ പാടങ്ങളിൽ അവശിഷ്ടങ്ങൾ കത്തിച്ച 84 കർഷകരെ അറസ്റ്റ് ചെയ്തു. നിയമം ലംഘിച്ചതിന് 174 പേർക്കെതിരെ കേസെടുത്തു. ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം
 

സുപ്രീം കോടതി നിർദേശം മറികടന്നും പഞ്ചാബിലെ പാടങ്ങളിൽ അവശിഷ്ടങ്ങൾ കത്തിച്ച 84 കർഷകരെ അറസ്റ്റ് ചെയ്തു. നിയമം ലംഘിച്ചതിന് 174 പേർക്കെതിരെ കേസെടുത്തു. ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം ശക്തമായ സാഹചര്യത്തിലാണ് അയൽ സംസ്ഥാനങ്ങളായ ഹരിയാന പഞ്ചാബ്, യുപി എന്നിവിടങ്ങളിലെ പാടങ്ങളിലെ അവശിഷ്ടങ്ങളിൽ തീയിടുന്നത് സുപ്രീം കോടതി തടഞ്ഞത്.

പലയിടത്തും പിടിക്കപ്പെടാതിരിക്കാൻ രാത്രി സമയത്താണ് തീയിടുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 17,000ലധികം കൃഷിടിയങ്ങളിൽ തീയിട്ടതായി പഞ്ചാബ് പോലീസ് പറയുന്നു. ബുധനാഴ്ച മാത്രം 4741 പാടങ്ങളിലാണ് തീയിട്ടത്.

തീയിടുന്നത് നിയന്ത്രിക്കാനായി കർഷകർക്ക് യന്ത്രങ്ങൾ വിതരണം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. യന്ത്രങ്ങൾ വിതരണം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചെന്നും കോടതി പരാമർശിച്ചിരുന്നു.