{"vars":{"id": "89527:4990"}}

മിയ മുസ്ലീങ്ങൾക്കെതിരായ പരാമർശം: ഹിമന്ത ബിശ്വ ശർമക്കെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി
 

 

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ മുസ്ലിം വിരുദ്ധ പരാമർശങ്ങൾക്കെതിരായ ഹർജി നേരിട്ട് പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. സിപിഐ അടക്കം നൽകിയ ഹർജിയിലാണ് നടപടി

ഹൈക്കോടതി ജഡ്ജിമാരുടെ ആത്മവീര്യം തകർക്കരുതെന്നും ഹർജി നേരിട്ട് പരിഗണിക്കാൻ മതിയായ കാരണങ്ങളില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മിയ വിഭാഗക്കാരെ ഉപദ്രവിക്കാനും അവർക്കെതിരെ വിവേചനം കാണിക്കണമെന്നുമായിരുന്നു ഹിമന്തയുടെ വിവാദ പരാമർശം

വോട്ടർ പട്ടികയിൽ നിന്ന് മിയ മുസ്ലീങ്ങളുടെ പേരുകൾ നീക്കം ചെയ്യണമെന്നും ഹിമന്ത ആവശ്യപ്പെട്ടിരുന്നു. മിയ ജനതയെ ദുരിതത്തിലാക്കുക എന്നതാണ് എന്റെ ജോലിയെന്നും അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു