ഹോം › ദേശീയം

അപകീർത്തിക്കേസ് റദ്ദാക്കണമെന്ന കെജ്രിവാളിന്റെ ഹർജി സുപ്രീം കോടതി തള്ളി

By MJ Desk · 21 Oct 2024, 05:47 PM

അപകീർത്തി കേസ് റദ്ദാക്കണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹർജി സുപ്രീം കോടതി തള്ളി. മോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത പരാമർശത്തെ തുടർന്നുണ്ടായ കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ഗുജറാത്ത് സർവകലാശാല നൽകിയ മാനനഷ്ടക്കേസിലാണ് ആം ആദ്മി പാർട്ടി നേതാവിന് തിരിച്ചടിയായി കോടതിവിധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കെജ്രിവാൾ നടത്തിയ പരാമർശത്തിനെതിരെയാണ് ഗുജറാത്ത് സർവകലാശാല മാനനഷ്ടക്കേസ് നൽകിയത്. നേരത്തെ ഗുജറാത്ത് ഹൈക്കോടതി ഹർജി തള്ളിയിരുന്നു. പിന്നാലെയാണ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത് ഇതേ ആവശ്യമുന്നയിച്ച് ഹർജി നൽകി ആം ആദ്മി നേതാവ് സഞ്ജയ് സിംഗിന്റെ കേസിൽ കോടതി സ്വീകരിച്ച നിലപാടാണ് ഇന്നും കോടതി ചൂണ്ടിക്കാട്ടിയത്. ഇതിൽ നിന്ന് വ്യത്യസ്ത നിലപാട് സ്വീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#aravind kejriwal

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›