ഇ ഡി ഡയറക്ടറുടെ കാലാവധി നീട്ടുന്നതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
 

 

ഇ ഡി ഡയറക്ടറുടെ കാലാവധി നീട്ടുന്നതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. ഈ പദവിയിലേക്ക് പരിഗണിക്കാൻ ഇഡിയിൽ മറ്റ് ഉദ്യോഗസ്ഥരില്ലേയെന്ന് കോടതി ചോദിച്ചു. ഒരു പ്രധാനമന്ത്രി കൊല്ലപ്പെട്ടിട്ട് കൂടി മുമ്പോട്ട് പോയ രാജ്യമാണിതെന്ന് ഓർക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ഇ ഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടുന്നതിനെതിരെ നൽകിയ ഹർജികളിലാണ് കേന്ദ്രത്തിന് രൂക്ഷ വിമർശനം

അത്ര അനിവാര്യനായ ഉദ്യോഗസ്ഥാനാണോ സഞ്ജയ് മിശ്ര. ഇ ഡിയെ നയിക്കാനും കഴിവും പ്രാപ്തിയുമുള്ള മറ്റ് ഉദ്യോഗസ്ഥരില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാൽ വ്യക്തിപരമായ ഒരു താത്പര്യവുമല്ല കാലാവധി നീട്ടുന്നതിന് പിന്നിലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ അവലോകന യോഗം ഉടൻ ചേരുകയാണ്. പത്ത് വർഷത്തിലൊരിക്കൽ നടക്കുന്ന യോഗത്തിൽ ഇതുവരെയുള്ള നടപടികൾ അവലോകനം ചെയ്യാൻ സഞ്ജയ് മിശ്രയുടെ സേവനം ആവശ്യമാണെന്ന് തുഷാർ മേത്ത പറഞ്ഞു