ഇന്ധനം ലാഭിക്കാൻ സുപ്രീംകോടതിയും; ജഡ്ജിമാർക്ക് വിർച്വൽ ഹിയറിങ്ങും കാർപൂളിങ്ങും
May 16, 2026, 01:14 IST
ന്യൂഡൽഹി: ഇന്ധന ലാഭിക്കാനുള്ള നടപടിയുമായി സുപ്രീംകോടതിയും. ഇന്ധന ഉപഭോഗം പരിമിതപ്പെടുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ നടപടി.
പുതിയ തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാർക്ക് കാർ പൂളിങ് സംവിധാനം ഏർപ്പെടുത്തും. സുപ്രീം കോടതി രജിസ്ട്രിയിലെ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടുദിവസം വർക്ക് ഫ്രം ഹോം ചെയ്യാം. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിൽ വിർച്വൽ ഹിയറിങ് നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. കാർ പൂളിങ് സംവിധാനത്തോട് ജഡ്ജിമാർ പൂർണ യോജിപ്പ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്.