സുശീൽ ചന്ദ്ര അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായേക്കും
സുശീൽ ചന്ദ്ര അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷറായേക്കുമെന്ന് റിപ്പോർട്ട്. സുനിൽ അറോറ വിരമിക്കുന്ന സാഹചര്യത്തിലാണ് സുശീൽ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷറായി ചുമതലയേൽക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
Apr 12, 2021, 12:49 IST
സുശീൽ ചന്ദ്ര അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷറായേക്കുമെന്ന് റിപ്പോർട്ട്. സുനിൽ അറോറ വിരമിക്കുന്ന സാഹചര്യത്തിലാണ് സുശീൽ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷറായി ചുമതലയേൽക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
ഏപ്രിൽ 30നാണ് സുനിൽ അറോറ വിരമിക്കുന്നത്. കഴിഞ്ഞ ലോക്സബാ തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ നിയമിച്ചിരുന്നു. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാനായിരുന്നു.
മൂന്നംഗങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മീഷനിൽ മുതിർന്ന ഉദ്യോഗസ്ഥനെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുക. അശോക് ലവാസയാണ് നിലവിലെ കമ്മീഷനിൽ മൂന്നാമത്തെ അംഗം.