മുൻ കേന്ദ്രമന്ത്രി ചിന്മയാനന്ദിനെതിരായ പീഡനക്കേസ്; പെൺകുട്ടി കോടതിയിൽ മൊഴി മാറ്റി

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരായ ലൈംഗികാരോപണത്തിൽ പെൺകുട്ടി മൊഴി മാറ്റി. ലക്നൗവിലെ പ്രത്യേക കോടതിക്ക് മുമ്പാകെയാണ് 24കാരിയായ പെൺകുട്ടി മൊഴി മാറ്റിയത്. പീഡനത്തിന് ഇരയായെന്ന
 

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരായ ലൈംഗികാരോപണത്തിൽ പെൺകുട്ടി മൊഴി മാറ്റി. ലക്‌നൗവിലെ പ്രത്യേക കോടതിക്ക് മുമ്പാകെയാണ് 24കാരിയായ പെൺകുട്ടി മൊഴി മാറ്റിയത്. പീഡനത്തിന് ഇരയായെന്ന മൊഴിയാണ് ഇവർ തിരുത്തിയത്.

അക്രമികളുടെ സമ്മർദത്തിലാണ് ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞു. അതേസമയം മൊഴി മാറ്റിയതിന് പെൺകുട്ടിക്കെതിരെ കേസെടുക്കാൻ പ്രോസിക്യൂഷൻ അനുമതി തേടി.

കഴിഞ്ഞ വർഷമാണ് ചിന്മയാനന്ദ് തന്നെ ഒരു വർഷത്തോളം കാലം പീഡിപ്പിച്ചതായി പെൺകുട്ടി പരാതി നൽകിയത്. തുടർന്ന് 2019 സെപ്റ്റംബറിൽ ചിന്മയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു