തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 200 വിദേശികൾ ഒളിവിൽ; ആരാധനലയങ്ങളിൽ പരിശോധന വേണ്ടി വരും

നിസാമുദ്ദീനിൽ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 200 ഓളം വിദേശികൾ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസ്. പരിശോധനക്കോ നിരീക്ഷണത്തിനോ വിധേയമാകാതെയാണ് ഇവർ ഒളിവിൽ
 

നിസാമുദ്ദീനിൽ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 200 ഓളം വിദേശികൾ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസ്. പരിശോധനക്കോ നിരീക്ഷണത്തിനോ വിധേയമാകാതെയാണ് ഇവർ ഒളിവിൽ കഴിയുന്നത്. കൊറോണ വൈറസ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ഇവരെ കണ്ടെത്താൻ ആരാധനാലയങ്ങളിൽ അടക്കം പരിശോധന വേണ്ടിവരുമെന്ന് ഡൽഹി പോലീസ് സർക്കാരിനെ അറിയിച്ചു.

രാജ്യത്തെ കൊവിഡ് ഹോട്ട് സ്‌പോട്ടായി തബ് ലീഗുകാരുടെ സമ്മേളനം മാറിയിരുന്നു. രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 70 ശതമാനവും തബ് ലീഗുകാരുടെ സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്നാണ്. ഈ ആശങ്ക നിലനിൽക്കുമ്പോൾ തന്നെയാണ് 200 തബ് ലീഗ് വിദേശികൾ ഒളിവിൽ കഴിയുന്നതും

ഡൽഹിയിൽ കഴിയുന്ന വിദേശ പ്രതിനിധികൾ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടാൻ കഴിഞ്ഞ ദിവസം തന്നെ നിർദേശം നൽകിയിരുന്നു. പതിനാറ് ആരാധനാലയങ്ങളിലായാണ് ഇവരെ ഒളിച്ച് പാർപ്പിക്കുന്നതെന്ന് പോലീസ് പറയുന്നു.