ഗുഡ് സര്‍ട്ടിഫിക്കറ്റുമായി തമിഴ്‌നാട് വനംവകുപ്പ്; നിലവില്‍ നല്ലകുട്ടി, അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ മാന്യന്‍: അരി എടുത്ത് കഴിച്ചത് ഒരുവീട്ടില്‍ നിന്ന് മാത്രം: ഇപ്പോള്‍ പ്രശ്‌നങ്ങളില്ല

 

അരിക്കൊമ്പൻ പ്രശ്നക്കാരനായ ആനയല്ലെന്ന് തമിഴ്നാട് വനംവകുപ്പ്.  ആനയെ നിരിക്ഷിച്ച് വരികയാണ്. ഒരു വീട്ടിൽ നിന്ന് ആന അരി എടുത്ത് കഴിച്ചിരുന്നു. നിലവിൽ മനുഷ്യവാസമുള്ള മേഖലയിലല്ല അരിക്കൊമ്പൻ. അവിടെയുള്ള ജനങ്ങളോട് ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.വീടുകളൊന്നും തന്നെ ആന തകർത്തിട്ടില്ലെന്നും വനം വകുപ്പ് അറിയിച്ചു.

മഴ പെയ്തതിനാൽ വനപ്രദേശത്ത് ആവശ്യത്തിന് പുല്ലും  വെള്ളവും മറ്റും ലഭ്യമാണ് .ഈ മേഖലവിട്ട് ആന തിരിച്ച് പോയിട്ടില്ലെന്നും  തമിഴ്നാട് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ  ശ്രീനിവാസ റെഡ്ഡി  വ്യക്തമാക്കി .മേഘമലയിൽ ചിന്നക്കനാലിനേത്  സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയുമാണ്. നിലവിൽ 30 പേരടങ്ങുന്ന വനപാലകസംഘമാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്.

അരിക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങുമ്പോൾ  മാത്രം 144 പ്രഖ്യാപിക്കാനാണ് തീരുമാനമെന്നും  അദ്ദേഹം വ്യക്തമാക്കി.തമിഴ്നാട് വനമേഖലയിലെ മേഘമലയിലാണ് അരിക്കൊമ്പൻ ഉള്ളത്. ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് നീങ്ങുന്നുവെന്ന് റേഡിയോ കോളറിൽനിന്ന ്ലഭിച്ച സൂചന.അതേ സമയം   അരിക്കൊമ്പനുമായി ബന്ധപ്പെട്ട വാർത്തകളിൽ പൊതുജനത്തിന് ആശങ്ക വേണ്ടെന്ന്  വനം മന്ത്രി എകെ  ശശീന്ദ്രൻ വ്യക്തമാക്കി.

അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ച  റേഡിയോ കോളറിൽ നിന്ന്  കൃത്യമായി സിഗ്നലുകൾ ലഭിക്കുന്നുണ്ട്. മറിച്ചുള്ള വാർത്തകൾ തെറ്റാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് അരിക്കൊമ്പനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം അരിക്കൊമ്പൻ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് നേരെ പാഞ്ഞെടുത്തിരുന്നു.    തുടർച്ചയായി ഹോണിച്ചതിനെ തുടർന്ന് ആന വഴിമാറി പോവുകയായിരുന്നു.