തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം അധികാരത്തിലെത്തുമെന്ന് സർവേഫലം

തമിഴ്നാട്ടിൽ ഡിഎംകെ നേതൃത്വം നൽകുന്ന യുപിഎ സഖ്യം അധികാരത്തിലെത്തുമെന്ന് സർവേ ഫലം. മാതൃഭൂമി-സീവോട്ടർ അഭിപ്രായ സർവേ ഫലമാണ് പുറത്തുവന്നത്. യുപിഎ സഖ്യം 73 മുതൽ 181 സീറ്റ്
 

തമിഴ്‌നാട്ടിൽ ഡിഎംകെ നേതൃത്വം നൽകുന്ന യുപിഎ സഖ്യം അധികാരത്തിലെത്തുമെന്ന് സർവേ ഫലം. മാതൃഭൂമി-സീവോട്ടർ അഭിപ്രായ സർവേ ഫലമാണ് പുറത്തുവന്നത്. യുപിഎ സഖ്യം 73 മുതൽ 181 സീറ്റ് വരെ നേടുമെന്ന് സർവേയിൽ പറയുന്നു

എൻഡിഎ 45 മുതൽ 53 സീറ്റുകൾ വരെ നേടും. കമൽഹാസന്റെ മക്കൾ നീതി മയ്യം ഒന്ന് മുതൽ 5 സീറ്റുകൾ വരെയും ടിടിവി ദിനകരന്റെ എംഎംകെ ഒന്ന് മുതൽ 5 വരെ സീറ്റുകളും നേടും

2016ൽ അണ്ണാ ഡിഎംകെക്ക് 134 സീറ്റുകളാണ് ലഭിച്ചത്. ഡിഎംകെ 89 സീറ്റും നേടി. ആരാകണം മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് കൂടുതൽ പേരും സ്റ്റാലിന്റെ പേരാണ് പറഞ്ഞത്. സ്റ്റാലിൻ 43.1 ശതമാനും അഭിപ്രായങ്ങളും പളനിസ്വാമി 29.7 ശതമാനവും ശശികല 8.4 ശതമാനവും നേടി.