ഓളമുണ്ടാക്കാതെ ഉലക നായകൻ; കമൽഹാസൻ കന്നിയങ്കത്തിൽ പരാജയപ്പെട്ടു

വെള്ളിത്തിര വിട്ട് രാഷ്ട്രീയ ലോകത്തേക്കിറങ്ങിയ ഉലകനായകൻ കമൽഹാസന് തിരിച്ചടി. കന്നിയങ്കത്തിൽ തന്നെ കമൽ പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യം സംസ്ഥാനത്ത് നിലംതൊട്ടുമില്ല. കോയമ്പത്തൂർ സൗത്ത്
 

വെള്ളിത്തിര വിട്ട് രാഷ്ട്രീയ ലോകത്തേക്കിറങ്ങിയ ഉലകനായകൻ കമൽഹാസന് തിരിച്ചടി. കന്നിയങ്കത്തിൽ തന്നെ കമൽ പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യം സംസ്ഥാനത്ത് നിലംതൊട്ടുമില്ല.

കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്നാണ് കമൽഹാസൻ ജനവിധി തേടിയത്. ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തിൽ നടന്നത്. 1500 വോട്ടിന് ബിജെപി സ്ഥാനാർഥി വനതി ശ്രീനിവാസനാണ് കമൽഹാസനെ പരാജയപ്പെടുത്തിയത്.

തുടക്കത്തിൽ കമൽഹാസനായിരുന്നു മുന്നിൽ. പിന്നീട് ഡിഎംകെ മുന്നണി സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ മയൂര ജയകുമാർ മുന്നിലെത്തി. വോട്ടെണ്ണലിന്റെ അവസാന ലാപിലാണ് വനതി മുന്നേറ്റം കാഴ്ചവെച്ചത്. ഒടുവിൽ ഫോട്ടോ ഫിനിഷിൽ വനതി ജയിച്ചുകയറി.